സ്വലാത്ത് വാര്‍ഷികവും റാത്തീബ് നേര്‍ച്ചയും ഏപ്രില്‍ 27, 28, 29 തീയ്യതികളില്‍

മുളിയാര്‍:ബെള്ളിപ്പാടി മുഹിയദ്ധീന്‍ ജുമാ മസ്ജിദില്‍ ആഴ്ച്ച തോറും കഴിച്ചു വരാറുള്ള സ്വലാത്തിന്റെ വാര്‍ഷികവും വര്‍ഷംതോറും കഴിച്ചു വരാറുള്ള റാത്തീബ് നേര്‍ച്ചയും ഈ വരുന്ന ഏപ്രില്‍ 27, 28, 29 തിയതികളില്‍ നടത്തുവാന്‍ ജമാഅത്ത് ഭാരവാഹികള്‍ തീരുമാനിച്ചു.
അബ്ദുള്‍ ഖാദര്‍ ( പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ നിസാമി (മുഹ്യദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ് ) യോഗം ഉത്ഘാടനം ചെയ്തു
അബ്ദുള്ള ബി എം (സെക്രട്ടറി ) സ്വാഗതം ചെയ്തു മുഹമ്മദ് നന്ദിയും പറഞ്ഞു.

KCN

more recommended stories