ടിഫാ വീക്കിലി ഫുട്‌ബോള്‍ സീസണ്‍ 3 ടിഫാ ട്രാഫ്ഫിക്ക് ചാമ്പ്യന്മാര്‍

ദുബൈ : പ്രവാസ ലോകത്തെ കാസറഗോഡ് തളങ്കരക്കാരുടെ ഏറ്റവും വലിയ ഫുടബോള്‍ കൂട്ടായ്മയായ ടിഫായുടെ ആഭിമുഖ്യത്തില്‍ ‘ടിഫാ വീക്കിലി ഫുടബോള്‍ സീസണ്‍ 3 യും ഫാമിലി മീറ്റും’, കാസര്‍കോഡിന്റെ ഫുടബോള്‍ ഇതിഹാസം കൊച്ചി മമ്മുചാനെ ആദരിക്കല്‍ ചടങ്ങും ദുബായ് ഖുസൈസിലെ ബുസ്താന്‍ ഫ്ളഡ്ലൈറ് സ്റ്റേഡിയത്തില്‍ നടന്നു, വളര്‍ന്നു വരുന്ന തളങ്കരീയന്‍ യുവ പ്രതിഭകള്‍ക്ക് പ്രവാസ മണ്ണില്‍ കൊച്ചി മമ്മുചായുടെ ഉപദേശ നിര്‍ദ്ദേഷങ്ങള്‍ ജീവിതത്തില്‍ അമൂല്യമായ ഏടുകളിലൊന്നായ് മാറി. തളങ്കരയിലെ പ്രശസ്തമായ ഹാര്‍ബര്‍, ക്ലോക് ടവര്‍, ട്രാഫിക്ക്, റെയില്‍വേ, റിവര്‍ സൈഡ്, എന്നിങ്ങനെ അഞ്ചു വിവിധ സ്ഥല നാമങ്ങളിലുള്ള അഞ്ചു ടീമുകളുടെ ജേഴ്‌സിയില്‍ അമ്പതില്‍ പരം താരങ്ങള്‍ അണി നിരന്ന വര്‍ണാഭമായ ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട്ഔട്ടിലും സമനില തുടര്‍ന്നപ്പോള്‍ ടോസ്സില്‍ ടിഫാ ക്ലോക് ടവര്‍ നെ പരാജയപ്പെടുത്തി പച്ച ജഴ്സ്സിയണിഞ്ഞു മൈദാനത്തിറങ്ങിയ ടിഫാ ട്രാഫ്ഫിക്ക് ചാമ്പ്യന്മാരായി. ഫാമിലികള്‍ക്കും കുട്ടികള്‍ക്കും പ്രത്യെകം പ്രത്യെകം മല്‍സരങ്ങളും വിനോദ പരിപാടികളും, ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകല്‍ക്കും സമ്മാനങ്ങളും, ഭക്ഷണ പാനീയ വിതരണവും സംഘടിപ്പിക്കുകയുണ്ടായി, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷെരീഫ് കോളിയാട്, സുഹൈര്‍ യഹ്യ ,റിയാസ് ഫില്ലി , സുബൈര്‍ സമാ ഫാഷന്‍, കാദര്‍ നങ്ങാരത്ത്, ഷെയ്ഖ് അഹ്മദ്, ബഷീര്‍ സുറുമി, എന്നിവര്‍ വിതരണം ചെയ്തു, മുഖ്യാതിഥി കൊച്ചി മമ്മുച്ചക്കുള്ള മൊമെന്റോ എം എസ ബഷീറും ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ഉപഹാരം ടിഫ ചെയര്‍മ്മാന്‍ ബശീര്‍ കലയും കൈമാറി,

ബെസ്‌റ് ഗോള്‍ കീപ്പര്‍ ആയി താത്തു ബ്ലൈസ് , സ്റ്റോപ്പര്‍ ഹസീബ്, മാന്‍ ഓഫ് ദ് ഫൈനല്‍ ഷാനു കൊച്ചി, സീനിയര്‍ ബെസ്‌റ് പ്ലയെര്‍ ജലാല്‍ തായല്‍ , എമേര്‍ജിങ് പ്ലയെര്‍ ശഹാം ഹാഷിം, ടോപ് സ്‌കോറെര്‍ വസീം, പ്ലയെര്‍ ഓഫ് ടൂര്‍ണമെന്റ് സക്കറിയ തായലങ്ങാടി എന്നിവരെ തിരഞ്ഞെടുത്തു,

ടിഫാ പ്രസിഡന്റ് ഷാനു കൊച്ചി, ടിഫാ ബോര്‍ഡ് അംഗം സാബിത്ത് പള്ളിക്കാല്‍, ഹാഷിം വെല്‍ഫിറ്റ്, ഫാറൂഖ് ദീനാര്‍, ആസിഫ് , ഫസല്‍ പച്ചു, താത്തു, തുടങ്ങിയവര്‍ സംസാരിച്ചു, ജലാല്‍ തായല്‍ സ്വാഗതവും, ഖലീല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories