ഇ.കെ നായനാര്‍ വായനശാല വാര്‍ഷികം ആചരിച്ചു

കാഞ്ഞങ്ങാട് : കുശാല്‍ നാഗര്‍ ഇ.കെ നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 7ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എച്ച്.കെ.ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വിവി.രമേശന്‍ മുഖ്യാഥിതിയായി.

ഡെപ്പ്യൂട്ടി കലക്ടര്‍ എച്ച.ദിനേശന്‍, കെ.രാജന്‍ എന്നിവര്‍ ഉപഹാരം നല്‍കി. മുഹമ്മദ് മുറിയനാവി, കെ.സന്തോഷ്, പി.വി.സോമരാജന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ തിരുവാതിര, വിവിധ കലാപരിപാടികള്‍, നാടകം എന്നിവ അരങ്ങേറി.

KCN

more recommended stories