നീതി തേടി പ്ലാച്ചിമടയിലെ ജനങ്ങള്‍ വീണ്ടും സമരമുഖത്തേക്ക്

പ്ലാച്ചിമട: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നീതിക്കായി പ്ലാച്ചിമടയിലെ ജനങ്ങള്‍ നാളെ മുതല്‍ വീണ്ടും സമരമുഖത്തേക്ക്.കൊക്കോകോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്. പ്ലാച്ചിമട സമരത്തിന്പതിനഞ്ച് വര്‍ഷം തികയുമ്പോഴാണ് സമരസമിതിയുടെ അനിശ്ചിതകാല സമരം.
കൊക്കോകോള കമ്പനി അടച്ചു പൂട്ടിയിട്ട് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ജലചൂഷണം മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നാളിതുവരെയായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 2011 ല്‍ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കാതെ മടക്കിയച്ചു. ബില്‍ വീണ്ടും പാസാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും അലംഭാവം കാണിക്കുകയാണ്. കൊക്കോ കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ പുതിയ നിര്‍മ്മാണം നടത്തണമെന്നാണ് സമരസമിതി ആവശ്യം.
ആദ്യ സമരത്തിന്റെ ആരംഭത്തിലെന്നപോലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇവരെ സഹായിക്കാനില്ല. പരിസ്ഥിതി ജനകീയ കൂട്ടായ്മകളുടെ പിന്തുണ മാത്രമാണ് പ്ലാച്ചിമടയിലെ ജനങ്ങളുടെ രണ്ടാം ഘട്ട സമരത്തിനുള്ളത്.

KCN

more recommended stories