യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വൈദ്യുതി നല്‍കും: മന്ത്രി എം.എം.മണി

നെടുങ്കണ്ടം: കര്‍ഷകര്‍ക്ക് യൂണിറ്റിന് രണ്ടു രൂപ നിരക്കില്‍ വൈദ്യുതി നല്‍കുമെന്ന് മന്ത്രി എം.എം.മണി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥനയുമായി വോട്ടര്‍മാരെ സമീപിച്ചപ്പോള്‍ കര്‍ഷകരില്‍ ഏറെയും ആവശ്യപ്പെട്ടത് കാര്‍ഷിക വൈദ്യുതി സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. ഏലം കര്‍ഷകര്‍ക്കും ഇനി യൂണിറ്റിനു രണ്ടു രൂപ മാത്രമേ കെഎസ്ഇബി ഈടാക്കുകയുള്ളു.

നിലവില്‍ വൈദ്യുതി ഉല്‍പ്പാദനം കുറവാണെങ്കിലും പവര്‍കട്ട് ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉടന്‍ വൈദ്യുതിയെത്തിക്കും. ഇതിനായി അഞ്ചര കോടി രൂപ മുതല്‍ മുടക്കി കേബിളുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇടുക്കി, വയനാട് ജില്ലയിലെ ആദിവാസി മേഖലകളില്‍ വൈദ്യുതിയെത്തിക്കാനാണ് കെഎസ്ഇബി ഊര്‍ജിത ശ്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

KCN

more recommended stories