മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലക്ക് പ്രവാസ ലോകം സസ്‌നേഹാദരം നല്‍കി

ദുബായ്: പൊതു പ്രവര്‍ത്തന രംഗത്ത് അറുപതാണ്ട് പിന്നിടുന്ന മുന്‍ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും സാമൂഹിക, രാഷ്ട്രീയ, മത, വൈജ്ഞാനിക രംഗങ്ങളില്‍ നിറ സാന്നിധ്യമായ ചെര്‍ക്കളം അബ്ദുല്ല സാഹിബിനു ദുബായ് കാസര്‍കോട് മണ്ഡലം കെ എം സി സി സസ്‌നേഹാദരം.നല്‍കി ദേര പേള്‍ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ചടങ്ങ്
യു എ ഇ കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ദുബായ് എമിഗ്രേഷന്‍ പ്രതിനിധി മാജിദ് അഹമ്മദ് ജുമാ അല്‍ മര്‍സൂഖി ചെര്‍ക്കളം അബ്ദുല്ലക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു.നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യനെറ്റ് ഗള്‍ഫ് ചീഫ് റീപ്പോര്‍ട്ടര്‍ഫൈസല്‍ ബിന്‍ അഹമ്മദിനുള്ള ഉപഹാരം യഹ്യ തളങ്കരയും കുമ്പള അക്കാദമി എം ഡിയും പ്രമുഖവിദ്യാഭ്യാസ പ്രവര്‍ത്തകുനുമായ ഖലീല്‍ മാസ്റ്റര്‍ കുംബളക്കുള്ള ഉപഹാരം നിസാര്‍ തളങ്കരയുംസമ്മാനിച്ചു.ട്രഷര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു

KCN

more recommended stories