ബാവാസ് ദുബായ് ടീം ജെഴ്‌സി പ്രകാശനം ചെയ്തു

ദുബൈ: മെയ് 18 ന് കാല്‍പന്തുകളിയുടെ വിരുന്നൊരുക്കി ദുബൈയില്‍ നടക്കുന്ന അതിഞ്ഞാല്‍ സോക്കര്‍ ലീഗില്‍ മാറ്റുരയ്ക്കാന്‍ എത്തുന്ന ബാവാസ് ദുബൈയുടെ ജെഴ്‌സി പ്രകാശനം ദുബൈയില്‍ വെച്ച് നടന്നു . പ്രവാസീ ബിസിനസ്സ് രംഗത്തെ മികച്ച വ്യക്തിത്വവും ജീവരണ്യ മേഘലയിലെ നിസ സാനിധ്യവുമായ മെട്രോ മുജീബ് സാഹിബാണ് ജെഴ്‌സി പ്രകാശനം ചെയ്തത്. അദ്ധേഹത്തിന്റെ ദുബൈയിലുള്ള ബിസിനസ്സ് ഗ്രൂപ്പാണ് ബാവാസ് ദുബൈയുടെ ജെഴ്‌സി സ്‌പോണസര്‍ ചെയ്യുന്നത്. പ്രകാശന ചടങ്ങില്‍ ബാവാസ് ദുബൈയുടെ ടീം ക്യാപ്റ്റന്‍ ജാഫര്‍ ബാവാ , ടീം മാനേജര്‍ അഷ്‌റഫ് ബച്ചന്‍, റഫീക്ക് കല്ലായി, പൊതുപ്രവര്‍ത്തകന്‍ ഫാറൂക്ക് പി.എം എന്നിവര്‍ സംബന്ധിച്ചു, മെയ് 18 ന് വൈകുന്നേരം ദുബൈ ക്വീസിസ് അല്‍ബുസ്താന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് അതിഞ്ഞാല്‍ സോക്കര്‍ ലീഗ്- 2017 അരങ്ങേറുന്നത്.

KCN

more recommended stories