പാലം തകര്‍ന്ന് 15 പേരെ കാണാതായ സംഭവം: രക്ഷാപ്രവര്‍ത്തനത്തിന് മുതലകള്‍ തടസ്സം

പനാജി: തെക്കന്‍ഗോവയിലെ പാലം തകര്‍ന്ന് 15 പേരെ കാണാതായ സംഭവത്തില്‍ പുഴയിലെ മുതലകളുടെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു.സുവാരി നദിക്ക്കുറുകെയുള്ള പാലം വ്യാഴാഴ്ച്ചയാണ് തകര്‍ന്ന് വീണത്. ആത്മഹത്യ ഭീഷണി മുഴക്കിയെത്തിയ ആളെ രക്ഷിക്കാനുള്ള അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനം പാലത്തില്‍ നിന്നു കൊണ്ട് നോക്കി കണ്ടവരാണ് അപകടത്തില്‍പ്പെട്ടത്.

പോര്‍ച്ചുഗീസ് കാലത്ത് നിര്‍മ്മിച്ച പാലം പെട്ടെന്നാണ് ഭാഗികമായി കര്‍ന്നത്. 2 പേരുടെ മൃതദേഹം കണ്ടെടുത്തു എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള നാവിക സേനയുടെ ശ്രമം പുഴയിലെ മുതലകളുടെ സാന്നിധ്യത്തെ തുടര്‍ന്ന് പാളി. മുതലകള്‍ ധാരാളമുള്ള പ്രദേശമായതിനാലും ഇരുട്ട് മൂലവും നാവിക സേനയുടെ രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രി നിര്‍ത്തി വെക്കുകയായിരുന്നു.

പുലര്‍ച്ചെ 3.30ന് നിര്‍ത്തി വെച്ച തിരച്ചില്‍ പിന്നീട് രാവിലെ 7.30നാണ് പുനരാരംഭിച്ചത്.ആകാശത്ത് നിന്നുള്ള നിരീക്ഷണത്തിന് ഹെലികോപ്റ്ററുകളും രംഗത്തിറക്കിയിട്ടുണ്ട്.

KCN

more recommended stories