അതിഞ്ഞാല്‍ സോക്കര്‍ ലീഗ് ; മീഡിയാ സപ്പോര്‍ട്ടിങ്ങ് പുരസ്‌കാരം ജാഫര്‍ കാഞ്ഞിരായിലിന്

ദുബൈ : ദുബൈയില്‍ നടന്ന പ്രഥമ അതിഞ്ഞാല്‍ സോക്കര്‍ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച മിഡീയ സപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് ജാഫര്‍ കാഞ്ഞിരായില്‍ അര്‍ഹനായി , നവ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലുമായി അതിഞ്ഞാല്‍ സോക്കര്‍ ലീഗിന് വന്‍ പ്രചാരണവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കാനും അത് വഴി സോക്കര്‍ ലീഗിന് കൂടുതല്‍ ജന ശ്രദ്ധയാകര്‍ശിക്കാനും സാധിച്ചു എന്ന് പുരസക്കാര സമര്‍പ്പണത്തില്‍ സംഘാടകര്‍ അഭിപ്രായപ്പെട്ടു.അതിഞ്ഞാല്‍ സോക്കര്‍ ലീഗ് സംഘാടക സമിതി ചെയര്‍മാന്‍ അഷ്‌റഫ് ബച്ചനില്‍ നിന്നും ജാഫര്‍ കാഞ്ഞിരായിലിന്റെ അഭാവത്തില്‍ ഖാലിദ് അറബിക്കാടത്താണ് പുരസ്‌കാരം സ്വീകരിച്ചത്.

KCN

more recommended stories