അര്‍ച്ചനാ ശശിധരന്‍ സഹായ നിധിയുമായി ‘നമ്മുടെ നാട് കാസര്‍ഗോട്’ വാട്‌സാപ്പ് കൂട്ടായ്മ

കുവൈത്ത്:കുവൈത്തിലുള്ള നമ്മുടെ നാട് കാസര്‍ഗോട് വാട്‌സാപ് കൂട്ടായ്മ സമാഹരിച്ച അര്‍ച്ചനാ ശശിധരന്‍ സഹായ നിധിയുടെ ഒരുലക്ഷത്തി അറുപതിനായിരം രൂപയുടെ ചെക്ക് മുഹമ്മദ് കുന്‍ഹി സി.എച്ചും അനില്‍ കള്ളാറും കൂടി അര്‍ച്ചനയുടെ ഭര്‍ത്താവ് ശശിധരന് ഇന്നലെ എറണാകുളം അമൃതാ ഹോസ്പിറ്റലില്‍ നിന്ന് കൈമാറി. മാനുഷിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുള്ള സത്താര്‍ കുന്നില്‍ , നളിനാക്ഷന്‍, കബീര്‍ മഞ്ഞംപാറ, മൊയ്ദീന്‍, ഒ.വി.ബാലന്‍, സുധാകരന്‍ മിശ്രിഫ്, ഹസ്സന്‍ ബല്ല, എന്നിവരുടെ നേതൃത്വത്തില്‍ പണം സമാഹരിച്ചു .
കുവൈത്തിലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും അര്‍ച്ചനയുടെ കുടുംബം നന്ദി അറിയിച്ചു.

KCN

more recommended stories