വനിതാ സാഹിതി ജില്ലാ കണ്‍വെന്‍ഷന്‍ മെയ് 29 ന് പെരിയയില്‍

പെരിയ: വനിതാ സാഹിതിയുടെ ജില്ലാ കണ്‍വെന്‍ഷന്‍ 29 ന് രാവിലെ പത്തു മണിക്ക് പെരിയയില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി. എസ്.ശ്രീകല ഉദ്ഘാടനം ചെയ്യും.

പെരിയ എ.കെ.ജി.മന്ദിരത്തില്‍ ചേര്‍ന്ന സംഘാടന രൂപീകരണ യോഗം സീതാദേവി കരിയാട്ട് അദ്ധ്യക്ഷതയില്‍ രവീന്ദ്രന്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ. എസ്.നായര്‍, പി.കൃഷ്ണന്‍, എന്‍.ബാലകൃഷ്ണന്‍, ടി.കൃഷ്ണന്‍, അശോകന്‍, നിഖില്‍, എം.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പൂമണി പുതിയറക്കല്‍ സ്വാഗതവും ശോഭ ദേവദാസ് നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികളായി ശാരദ.എസ്.നായര്‍ (ചെയര്‍പേഴ്‌സണ്‍), പി.കൃഷ്ണന്‍, സരോജിനി കൃഷ്ണന്‍ ( വൈസ് ചെയര്‍മാന്‍മാര്‍), ഡോ. പൂമണി പുതിയറക്കല്‍(കണ്‍വീനര്‍), ടി. കൃഷ്ണന്‍ (ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍) എന്‍.ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), അശോകന്‍ (കണ്‍വീനര്‍), നിഖില്‍, (ജോ.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories