രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

പെരിയ: പുല്ലൂര്‍-പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പെരിയ ഇന്ദിര ഭവനില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.ഗംഗാധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അനുസ്മരണ പ്രഭാഷണം നടത്തി. രാവിലെ പ്രാര്‍ത്ഥനക്കു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ധന്യസുരേഷ്, പഞ്ചായത്ത് അംഗം കെ.കുമാരന്‍, ചവിണിയന്‍ കായക്കുളം, പി. പരമേശ്വരന്‍, നാരായണന്‍ കൂടാനം, ബി.പി.പ്രദീപ് കുമാര്‍,പ്രമോദ് പെരിയ, കെ.വി. ഗംഗാധരന്‍, രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട്, എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories