മഴക്കാലത്തിന് മുമ്പേ നാട്ടുകാരുടെ കൂട്ടായ്മയില്‍ ശുചീകരണ പ്രവര്‍ത്തനം

കാഞ്ഞങ്ങാട്: മഴക്കാലം എത്തുമ്പോഴുണ്ടാകുന്ന മാരക രോഗങ്ങള്‍ അകറ്റുന്നതിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ നാടും നഗരവും ശുചീകരിച്ച് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് അജാനൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതി മാവുങ്കാല്‍ കുടുംബക്ഷേമ കേന്ദ്രവും സംയുക്തമായി നടത്തിയ പ്രവര്‍ത്തനം 12-ാം വാര്‍ഡ് മെമ്പര്‍ കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ്മയിലാണ് മാവുങ്കാല്‍ മുതല്‍ കിഴക്കുംകര വരെ ശുചീകരിച്ചത്. ജെ.എച്ച്.ഐ അജിത്ത്കുമാര്‍, ജെ.പി.എച്ച്.എന്‍. കെ.രത്നമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories