ചെങ്കല്ല് ലോറി കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു

കുറ്റിക്കോല്‍: കരിവേഡകത്ത് ചെങ്കല്ല് ഇറക്കുന്നതിനായി ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു. പെരിയ ആയംപാറയിലെ മുകുന്ദന്‍-മാധവി ദമ്പതികളുടെ മകന്‍ എ കൃഷ്ണന്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ലോറി കുഴിയിലേക്ക് മറിഞ്ഞപ്പോള്‍ ദേഹത്തേക്ക് ചെങ്കല്ല് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ലാവണ്യ (ഡിഗ്രി വിദ്യാര്‍ത്ഥിനി, അഞ്ജന (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കാര്‍ത്യായനി, സതീശന്‍ (പുല്ലൂര്‍-പെരിയ പഞ്ചായത്ത് മെമ്പര്‍).

KCN

more recommended stories