റിയാസ് മൗലവി വധം: യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ: പി.സി.ജോര്‍ജ് എം.എല്‍. ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാസര്‍കോട് പഴയ ചൂരി ജുമാഅത്ത് മസ്ജിദില്‍ മദ്രസ്സാദ്ധ്യാപകനും മുഅദ്ദിനുമായ റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ ഗുഡാലോചനയെ കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും, മറ്റും ആവശ്യപ്പെട്ട് കൊണ്ട് പൂര്‍ണ്ണമായ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് സെപ്ഷ്യല്‍ പബ്ലിക്ക് പ്രൊസ്യൂക്യൂട്ടറെ നിയമിക്കുക, 1992 മുതല്‍ അനുസ്യൂതം നടന്ന് കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെകറിച്ച് അന്വേഷിക്കാന്‍ ജൂഡിഷ്യല്‍ കമ്മീഷനെ നിയമിക്കുക. കാസര്‍കോഡ് ശാശ്വത സാമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സാമാധാനയോഗം വിളിച്ച് ചേര്‍ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് യുവജന കൂട്ടായ്മ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പി.സി.ജോര്‍ജ് എം.എല്‍.എ. കേരളത്തിലെ പ്രമുഖ രാഷ്ടീയ, സാമൂഹ്യ സംസ്‌കാരിക മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഇബ്രാഹിം ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതമാശംസിച്ചു. സൈഫുദ്ദീന്‍ കെ. മക്കോട് ആമുഖ പ്രസംഗം നടത്തി.,പി.സി.ജോര്‍ജ് എം.എല്‍.എ. ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.,എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തി പി.ബി.അബ്ദുല്‍ റസ്സാക്ക് എം.എല്‍.എ, കെ.കുഞ്ഞിരാമന്‍, എം.എല്‍.എ., എം.രാജ് ഗോപാല്‍ എം.എല്‍.എ. സിനിമാ നടന്‍ മുകേഷ് എം.എല്‍.എ., എം.കെ.മുനീര്‍ എം എല്‍ .എ., ഐ.ബി.ഈഡന്‍, എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ., ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ.,പി.ടി.റഹീംഎം.എല്‍.എ, മഞ്ഞളാംകു ഴി അലി എം.എല്‍.എ., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ശാഫി പറമ്പില്‍ എം.എല്‍.എ. ഭാസുരേന്ദ്രബാബു (പ്രമുഖ രാഷ്ടീയ നീരീക്ഷകന്‍) വര്‍ക്കല രാജ് (പി.ഡി.പി.) ഗോവിന്ദന്‍ നായര്‍ ,റശീദ് ഭീമാപള്ളി (മുസ്ലിം ലീഗ്) റൂഫര്‍ഡ് ഡാനിയല്‍ (ജനതാദള്‍) മനോജ് ശങ്കരനെല്ലൂര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്സ് ) ഷാജഹാന്‍ കുന്നില്‍ (എസ്.ഡി.പി.ഐ) സലാം കരമനം (പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്) എച്ച് .ശഹീര്‍ മൗലവി (ജമാ അത്ത് ഇസ്ലാമി) ഹമീദ് വാണിയമ്പലം (വെല്‍ഫയര്‍ പാര്‍ട്ടി ) സി.എ.നൗഷാദ് (സോളിഡാരിറ്റി ) സൈഫുദ്ദീന്‍ ഹാജി (കേരള മുസ്ലീം ജമാഅത്ത് ) മാഹിന്‍ സാഹിബ് (ഐ.എന്‍.എല്‍.) ഷറഫുദ്ദീന്‍ പോത്തന്നൂര്‍(എസ്.വൈ എസ് ) പാച്ചറ സലാഹുദ്ധീന്‍, സി.കെ.മുഹമ്മദ് ബാദുഷ സഖാഫി, (സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍) കടയ്ക്കല്‍ ജുനൈദ് (കെ.എം.വൈ.എഫ്) അഡ്വ.കാഞ്ഞിരമുറ്റം സിറാജ്,ശ്രീകണ്ഠന്‍ തിരുവല്ലം, ജലീല്‍ പുനലൂര്‍ (എന്‍, എസ്.സി,) ഗോപിനാഥന്‍ നായര്‍ വെട്ടിയാര്‍, നൗഫല്‍ ഉളിയത്തടുക്ക (ഐ.എസ്.എഫ്) റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുറഹിമാന്‍, എം.എം.കെ.സിദ്ധീക്ക്, (കെ.എസ്.സി.ഡബ്ല്യു.എഫ്) ഉബൈദുല്ലാഹ് കടവത്ത്, ബദറുദ്ധീന്‍ കറന്തക്കാട്, കബീര്‍ ദര്‍ബാര്‍, ഹനീഫ് മാര്‍ക്കറ്റ്, ഷാഹു അണങ്കൂര്‍, സമദ് അണങ്കൂര്‍, ഹാഷിം കുണ്ടില്‍, ഷാനു ആനവാതുക്കല്‍, എന്നിവര്‍ പങ്കെടുത്തു. അബ്ദുറഹിമാന്‍ തെരുവത്ത് നന്ദി പ്രകാശിപ്പിക്കും.

KCN

more recommended stories