കോക്ക്പിറ്റില്‍ പുക: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: 155 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം കോക്ക്പിറ്റില്‍ പുക കണ്ടെതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പ്രശ്‌നങ്ങളൊന്നുമില്ലാതെ തിരിച്ചിറക്കാനായെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.15നാണ് എ ഐ 669 വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ കോക്ക്പിറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പൈലറ്റ് അടിയന്തിരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു.അപ്പോഴേക്കും അടിയന്തിര സൗകര്യങ്ങളെല്ലാം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.2.15ന് പറന്ന വിമാനം 2.50നാണ് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. എന്‍ജിനീയര്‍മാര്‍ പുക ഉയരാനുള്ള കാരണം പരിശോധിച്ച് വരികയാണ്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഭുവനേശ്വറില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ അധികൃതര്‍.

KCN

more recommended stories