ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 10, 11 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍

നീലേശ്വരം : കോണ്‍ഗ്രസ് എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് 10, 11 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ നടക്കും.
10 ന് വൈകിട്ട് അഞ്ചിനു പതാക ഉയര്‍ത്തല്‍. 11 നു രാവിലെ 10 നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. ഇ.പി.ആര്‍.വേശാല, സി.ആര്‍.വത്സന്‍, മനോജ് കുമാര്‍, എന്നിവര്‍ ക്ലാസ് എടുക്കും. ട്രേഡ് യൂണിയന്‍, സര്‍വീസ് സംഘടനാ നേതാക്കള്‍ സംബന്ധിക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.അനന്തന്‍ നമ്പ്യാര്‍, എച്ച്. ലക്ഷ്മണ ഭട്ട്, പി.വി.ഗോവിന്ദന്‍, എന്‍.വി.ദാമോദരന്‍, കെ.വി.പുരുഷോത്തമന്‍, കെ.ജനാര്‍ദനന്‍, ഹസിനാര്‍ നുള്ളിപ്പാടി, സി.വി.ചന്ദ്രന്‍, ഇ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories