സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം 35 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായവും 30 പട്ടയങ്ങളും വിതരണം ചെയ്തു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായി 35 ലക്ഷം രൂപയും ഭൂരഹിതര്‍ക്ക് 30 പട്ടയങ്ങളും പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വികസന ചിത്രപ്രദര്‍ശനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പാവങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് അഴിമതിരഹിതവും സുതാര്യവുമായി കേരളം ഭരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.
ആനുകൂല്യവിതരണം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു . എല്ലാ രംഗങ്ങളിലും പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആനുകൂല്യവിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ മുഹമ്മദ് മുറിയനാവി, എന്‍.ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എച്ച്.റംഷീദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ യു.നാരായണന്‍, ജോയിന്റ് ആര്‍.ടി.ഒ എ.സി.ഷീബ, ഹോസ്ദുര്‍ഗ് താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍, ഗുണഭോക്താക്കള്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എ.കെ.രമേന്ദ്രന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ആര്‍.ടി.ഒ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

KCN

more recommended stories