ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു

ചെറുവത്തൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് പുതിയ ചുവട് വെക്കുന്ന കേരളത്തിന്റെ ബൃഹത്ത് സംരംഭത്തില്‍ വെങ്ങാട്ട് യുവജന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും യുവജന ഗ്രന്ഥാലയവും ഒരു തൈ നടാന്‍ പരിപാടി പ്രദേശത്തെ ഓരോ വീടുകളിലും വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. യുവജന ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് നൈനേഷ്, സെക്രട്ടറി എം.ബി.പ്രകാശന്‍, കെ.ബാബു, കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories