ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ന്

ബംഗളൂരു: ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് (ജി.എസ്.എല്‍.വി എം.കെ-ത്രീ) തിങ്കളാഴ്ച വിക്ഷേപിക്കും. വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജി-സാറ്റ് 19 ഉപഗ്രഹവുമായാണ് ഭ്രമണപഥത്തിലേക്ക് കുതിക്കുക.ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ മറ്റൊരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന് ഒട്ടേറെ സവിശേഷതകളാണുള്ളത്. ഇന്ത്യയില്‍ വികസിപ്പിച്ച ക്രയോജനിക് സങ്കോതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിനാണ് ഉപയോഗിക്കുന്നത്. 28 ടണ്ണുള്ള ദ്രവീകൃത ഓക്‌സിജനും (മൈനസ് 195 ഡിഗ്രി സെല്‍ഷ്യസ്) ദ്രവീകൃത ഹൈഡ്രജനും (മൈനസ് 253 ഡിഗ്രി സെല്‍ഷ്യസ്) ആണ് ഇന്ധനമായി ഉപയോഗിക്കുക.

KCN

more recommended stories