റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വനം റിലീഫിന്റെ ഭാഗമായി മഹല്ലിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു റംസാന്‍ കിറ്റ് വിതരണം നടത്തി.കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ.എ.അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ നടന്ന ചടങ്ങ് എസ്.വൈ.എസ് ഹൊസ്ദുര്‍ഗ് സോണ്‍ സെക്രട്ടറി പി.പി.അബ്ദുസ്സത്താര്‍ ഉദ്ഘാടനം ചെയ്തു.സ്വദ്ര് മുഅല്ലിം എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, ജമാഅത്ത് പ്രസിഡണ്ട് പി.കെ.മഹ്മൂദ് ഹാജി പ്രസംഗിച്ചു. എസ്.വൈ.എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.പി.ഹുസൈന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories