ജൂണ്‍ 21; അന്താരാഷ്ട്ര യോഗദിനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനം രാജ്യത്ത് ആചരിച്ചു. ആധുനികയുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും ആഗോളതലത്തില്‍ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്‌നൗവില്‍ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മതത്തിന്റെ ഭാഗമാണ് യോഗയെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ചില സൂക്തങ്ങളൊക്കെ ചൊല്ലി തെറ്റിദ്ധാരണ പരത്തുന്നു. യോഗയെ ആരും ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി പേരാണ് പരിപാടിയുടെ ഭാഗമായി യോഗ ചെയ്തത്. രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവം യോഗദിനാചരണത്തില്‍ പങ്കെടുത്തു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പൊലീസിന്റെ യോഗാദിനാചരണം നടന്നു. ഭാരതത്തിന്റെ ആവശ്യപ്രകാരം 2015 മുതല്‍, ജൂണ്‍ 21, അന്താരാഷ്ട്രീയ യോഗാദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ രാജ്യാന്തര യോഗാ ദിനമാണിത്. 2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ഒരാശയമായിരുന്നു യോഗാദിനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഒഐസി യിലെ 57 അംഗരാഷ്ട്രങ്ങളില്‍ യുഎഇ, ഇറാന്‍, ഖത്തര്‍ എന്നിവയടക്കം 47 ഉം, ആകെ 177 രാഷ്ട്രങ്ങളും യോഗാദിനാഘോഷത്തിനായുള്ള പ്രമേയത്തെ ഭാരതത്തോടൊപ്പംപിന്തുണയ്ക്കുകയുണ്ടായി. ചൈനയും പോളണ്ടുമടക്കം ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ 193 അംഗരാജ്യങ്ങളില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ച ഏക പ്രമേയവും ഇതായിരുന്നു.

KCN

more recommended stories