നാടന്‍പച്ചക്കറികള്‍ക്ക് മാത്രമായി വിപണന കേന്ദ്രം ഒരുങ്ങി

കാഞ്ഞങ്ങാട്: നാടന്‍ പച്ചക്കറികളുടെ സംഭരണവും വിപണനവും നടത്തുന്ന കേന്ദ്രം കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി ഉല്‍പാദന വിപണന സംഘത്തിന്റെ നേതൃത്വത്തിലാണ് വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണികൃഷ്ണന്‍ ആദ്യവില്‍പന നടത്തി. സംഘം പ്രസിഡണ്ട് സി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഉഷ, കെ.വി.മീര, സജിനിമോള്‍, പി.വി.ആര്‍ജിത, വി.സുകുമാരന്‍, ഡി.വി.ബാലകൃഷ്ണന്‍, ബില്‍ട്ടെക്ക് അബ്ദുള്ള, പ്രേമലത, ടി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories