കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി ഉപവാസസമരം നടത്തി

രാജപുരം: പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി ഉപവാസസമരം നടത്തി. ആശുപത്രി ഒ.പി. വിഭാഗത്തിനു മുന്നില്‍ നടന്ന സമരം പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ പി.ഗീത, എം.എം.സൈമണ്‍, പെണ്ണമ്മ ജെയിംസ് എന്നിവര്‍ സംസാരിച്ചു. ആസ്?പത്രിയില്‍ ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉപവാസം നടക്കുന്നതറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളും സമരത്തെ അഭിവാദ്യം ചെയ്യാനെത്തി. സി.ടി.ലൂക്കോസ്, പി.എ.ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഒരു ദിവസം നീണ്ടുനിന്ന ഉപവാസം കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ചു. പകര്‍ച്ചപ്പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് ദിവസേന നൂറുകണക്കിന് രോഗികളാണ് പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. എന്നാല്‍ പകല്‍ പോലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികള്‍ക്ക് ദുരിതമായിരുന്നു.

KCN

more recommended stories