തൊഴിലുറപ്പ് :കേരളത്തിനുള്ള 670 കോടി അടുത്തയാഴ്ച നല്‍കും

ന്യൂഡല്‍ഹി: തൊഴിലുറപ്പ് കൂലിയിനത്തില്‍ കേരളത്തിനു 2013 മുതല്‍ ലഭിക്കേണ്ട 670 കോടി രൂപ ഈമാസം 30 നകം നല്‍കുമെന്ന് കേന്ദ്രം. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറുമായി കെ സി വേണുഗോപാല്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചതാണ് കുടിശികയ്ക്ക് കാരണമായതെന്ന് മന്ത്രി തോമര്‍ അറിയിച്ചു.

വര്‍ഷത്തില്‍ 100 തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതി പ്രകാരം തൊഴിലെടുത്ത് പരമാവധി 14 ദിവസത്തിനുളളില്‍ കൂലി നല്‍കണം. എന്നാല്‍ 2013 മുതല്‍ തൊഴിലുറപ്പിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാനം വീഴ്ച്ചവരുത്തി. ഇതോടെ കുടിശിക 500 കോടി കവിഞ്ഞു. കൂലി കിട്ടാതെ തൊഴിലാളികള്‍ പട്ടിണിയിലായതോടെ കുടിശികയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. സമ്മര്‍ദ്ദവുമായി എംപിമാരും രംഗത്തെത്തിയതോടെയാണ് കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചത്. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കണക്കുകള്‍ കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം കെ സി വേണുഗോപാല്‍ പറഞ്ഞു.

KCN

more recommended stories