പെരുന്നാള്‍ ദിവസം അനാഥരോടൊപ്പം ഒത്തുകൂടി പൈക്ക മൈത്രി സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍

കാസര്‍കോട്: എല്ലാവരും സ്വന്തം വീട്ടിലും ബന്ധുവീട്ടിലും പെരുന്നാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൈക്കയിലെ മൈത്രി സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍ ബദിയടുക്ക സ്‌നേഹാലയത്തിലെ ആരോരുമില്ലാത്ത അമ്മമാരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തി. പെരുന്നാള്‍ വിഭവങ്ങളും ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഒക്കെ കൊണ്ടുവന്ന് ഒന്നിച്ചിരുന്ന് കഴിച്ചത് പുതിയൊരു അനുഭവമായി. പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം, സെക്രട്ടറി ബി.കെ.ബഷീര്‍, കെ.പി.ഹമീദ്, ഒ.പി.ഹനീഫ്, നിത്യന്‍ നെല്ലിത്തല, രാജേഷ് ചാത്തപ്പാടി, ഹനീഫ കരിങ്ങപ്പള്ളം, ചിത്രകുമാരി, രാധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹലയത്തിലെ സിസ്റ്റര്‍ ബീന, റോസ്ലിന്‍ എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു

KCN

more recommended stories