നഴ്സുമാര്‍ക്ക് നിയമവേതനം നല്‍കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സമരം

കാസര്‍കോട്: സ്വകാര്യാശുപത്രി മാനേജുമെന്റുകള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ് പറഞ്ഞു. അസംഘടിതരാണെന്നത് കൊണ്ട് തന്നെ സ്വകാര്യാശുപത്രികള്‍ നഴ്സുമാരെ ചൂഷണം ചെയ്യുകയാണ്. മിനിമം വേതനമായി വളരെ തുച്ഛമായ തുകയാണ് പല ആശുപത്രികളും നഴ്സുമാര്‍ക്ക് നല്‍കുന്നത്. ശമ്പള വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കുക, സേവന വേതന വ്യവസ്ഥകള്‍ ഉടന്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യാശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരീഷ്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കൈന്താര്‍, ധനഞ്ജയന്‍ മധൂര്‍, ട്രഷറര്‍ കീര്‍ത്തന്‍ ജെ.കുഡ്ലു തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories