കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടും: പിണറായി വിജയന്‍

തിരുവനന്തപുരം: കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അറസ്റ്റിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നന്നായി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റം ചെയ്തവര്‍ നിയമത്തിന് മുന്നില്‍ വരുമെന്ന് പറഞ്ഞ അദ്ദേഹത്തോട് കേസില്‍ ഗൂഢാലോചനയില്ല എന്ന് നേരത്തേ പറഞ്ഞതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് മാത്രമേ ഗൂഢാലോചന പുറത്ത് വരാന്‍ കൊണ്ട് വരാന്‍ കഴിയൂ. ആദ്യഘട്ടത്തിലെ നിര്‍ദേശം തെറ്റ് ചെയ്തവന്‍ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യണം എന്നായിരുന്നുവെന്നും അതിനായിരുന്നു പ്രാധാന്യം നല്‍കിയതും എന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്. നേരത്തേയുള്ള ഡി.ജി.പിയോടും ഇപ്പോള്‍ തുടരുന്ന ഡി.ജി.പിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories