കടയടപ്പ് സമരം പൂര്‍ണ്ണം; പെട്രോള്‍ പമ്പുകളും തുറന്നില്ല

കാസര്‍കോട്: ജി.എസ്.ടി നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളച്ച് ഹര്‍ത്താല്‍ ആചരിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ളവയെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുടമകളും ഹര്‍ത്താല്‍ ആചരിക്കുകയാണ്. പെട്രോള്‍ ബങ്കുകളും ഇന്ന് അടഞ്ഞു കിടക്കുകയാണ്. കാസര്‍കോട്ട് ഹര്‍ത്താലാചരിച്ച വ്യാപാരികള്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി, തുടര്‍ന്ന നടന്ന ധര്‍ണ്ണ യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി.എ ഇല്യാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. നാഗേഷ് ഷെട്ടി സ്വാഗതം പറഞ്ഞു. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. നിത്യേനയുള്ള വിലമാറ്റത്തില്‍ പെട്രോള്‍ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

KCN

more recommended stories