അംഗീകാര മികവില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ടില്‍ മികവിനുള്ള അംഗീകരവുമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. കേവലം പതിനഞ്ച് മാസം മാത്രം പ്രായമായ ക്ലബ്ബ് സംഘടിപ്പിച്ച പട്ടം പറത്തല്‍ മേളക്ക് 2016-17 വര്‍ഷത്തെ ഏറ്റവും മികച്ച പൊതു ജനസമ്പര്‍ക്ക പരിപാടിയുള്‍പ്പെടെ ഒമ്പതോളം അവാര്‍ഡുകള്‍ കരസ്ഥമാക്കി. അജാനൂര്‍ ഗവ: എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച പതിനാല് ബ്ലോക്ക് ശൗചാലയവും, വിവിധ സ്ഥലങ്ങളില്‍ നടപ്പിലാക്കിയ വൃക്ഷത്തൈ നടല്‍ പരിപാടിയും മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള അവാര്‍ഡും, ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ യഥാക്രമം ഖാലിദ് സി പാലക്കി, അന്‍വര്‍ ഹസ്സന്‍, യൂറോ കുഞ്ഞബ്ദുള്ള എന്നിവര്‍ക്കും മികച്ച സര്‍വ്വീസിനുള്ള ഗവര്‍ണറുടെ എക്‌സലന്‍സി അവാര്‍ഡ് ക്ലബ്ബ് മെമ്പര്‍ പി.എം. അബ്ദുല്‍ നാസറിനും മികച്ച പബ്ലിക് റിലേഷന്‍ ഓഫീസര്‍ അവാര്‍ഡ് ഹാറൂണ്‍ ചിത്താരിക്കും ലഭിച്ചു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി എ ശിവപ്രസാദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

KCN

more recommended stories