കാട് മൂടിയ കലക്ട്രേറ്റ്….

കാട് മൂടിയ കലക്ട്രേറ്റ്…..
കാസര്‍കോട് : വിദ്യാനഗറിലെ ജില്ലാ ആസ്ഥാനമായ കലക്ട്രേറ്റ് പരിസര പ്രദേശങ്ങളിലും പൂര്‍ണമായും കാട് മൂടി കിടക്കുന്നു .കലക്ട്രേറ്റ് പ്രവേശന കവാടം മുതല്‍ പിറകില്‍ സ്ഥിതി ചെയ്യുന്ന വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ വരെ കാട് മൂടിയ അവസ്ഥയിലാണ് .കൂടാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ കാട് മൂടി കിടക്കുന്നതൊക്കെ വൃത്തിയ്ക്കാന്‍ തിടുക്കം കാണിക്കുന്ന അധികൃതരുടെ മൂക്കിന് താഴെയുള്ള പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ കാണിക്കുന്ന ഈ അവഗണനക്കെതിരെ ജനങ്ങളില്‍ പ്രതിഷേധവും ഉണ്ട് .ഇഴ ജന്തുക്കള്‍ ഉള്‍പ്പെടെ ഈ കാടുകളില്‍ നിന്ന് പുറത്തേക്ക് വരുന്നുണ്ടെന്നു ജീവനക്കാര്‍ വ്യകതമാക്കുന്നു .എത്രയും പെട്ടെന്ന് കാടുകള്‍ വെട്ടി തെളിച്ചു കലക്ട്രേറ്റ് ഭംഗി നിലനിര്‍ത്തണമെന്നാണ് ജനങ്ങള്‍ക്കും,ജീവനക്കാര്‍ക്കും പറയാന്‍ ഉള്ളത്

KCN

more recommended stories