നേഴ്‌സുമാരുടെ സമരം മാറ്റി വെച്ചു

തൃശൂര്‍: നേഴ്‌സുമാരുടെ സമരം ബുധനാഴ്ച വരെ നീട്ടിവെക്കുന്നതായി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതിനേത്തുടര്‍ന്നാണ് അസോസിയഷന്‍ തീരുമാനത്തില്‍ അയവ് വരുത്തിയത്.

19നാണ് ചര്‍ച്ച നടത്താമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജന്‍ സംഘടനാ നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച മുതലാണ് നേഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സമരത്തെ അവശ്യ സേവന നിയമമുപയോഗിച്ച് നേരിടുമെന്ന് കോടതി അറിയിച്ചിരുന്നു. സമരം നിര്‍ത്തിയാല്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

KCN

more recommended stories