ബാങ്കോട് ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളുമായി ബാങ്കോട് ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി. അടിസ്ഥാന പഠന സൗകര്യങ്ങള്‍ ആവശ്യമുള്ള തെരുവത്ത് സ്‌കൂള്‍ കുട്ടികള്‍ക്കാണ് ബാങ്കോട് ഗള്‍ഫ് ജമാഅത്ത് കമ്മിറ്റിയുടെ വിഷന്‍ എജുക്കേഷന്‍ പ്രൊമോഷന്‍ സ്‌കീം ഭാഗമായി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠന കിറ്റ് വിതരണം ചെയ്തത്.ശിഹാബുദ്ദീന്‍ ബാങ്കോട് അധ്യക്ഷത വഹിച്ചു. ബഷീര്‍ വോളിബോള്‍ യോഗം ഉദ്ഘാടനം ചെയ്തു.ആരോഗ്യകേരളം ‘രക്ഷിതാക്കളും ലഹരിയും ‘എന്ന വിഷയത്തില്‍ നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് ബിജു തിരുവനന്തപുരം ക്ലാസ് നടത്തി. ബുര്‍ഹാന്‍ തളങ്കര ജി എച്ച് എം, മുനീര്‍ ബാങ്കോട്, അബ്ദുല്ല കണ്ടത്തില്‍, നൂറുദ്ദീന്‍ ബാങ്കോട്, സഹദ് ബാങ്കോട് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്കും സ്‌കൂളിനും വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് മുജീബ് ബാങ്കോട് നന്ദി പ്രസംഗത്തില്‍ അറിയിച്ചു.

KCN

more recommended stories