സൂര്യനെല്ലി കേസ് പ്രതികള്‍ക്ക് ജാമ്യമില്ല; ഹര്‍ജികള്‍ സുപ്രിം കോടതി മാറ്റിവെച്ചു

ദില്ലി: സൂര്യനെല്ലി കേസില്‍ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിവെച്ചത്. അടിയന്തരമായി പരിഗണിക്കേണ്ട പ്രാധാന്യം ഹര്‍ജികള്‍ക്ക് ഇല്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യാപേക്ഷകള്‍ മാറ്റിവെച്ചത്. കേസില്‍ ഇവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇവരുടെ ജാമ്യാപേക്ഷയും മറ്റ് പ്രതികളുടെ അപ്പീലും കോടതി ഇനി ഒരുമിച്ച് പരിഗണിക്കും.

KCN

more recommended stories