ഫാസിസ്റ്റ് വിരുദ്ധ സംഗമം അഡ്വ.ഫാത്തിമത്ത് തഹ് ലിയ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: രാജ്യം സമ്പൂര്‍ണ്ണമായും ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെടുമ്പോള്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഏക പ്രതീക്ഷയും ആശ്രയവും ഭരണഘടനയില്‍ മാത്രമാണെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമത്ത് തഹ് ലിയ പറഞ്ഞു

എം എസ് എഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്കാട് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
ഭരണഘടനയെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മതേതര സമൂഹം തയ്യാറാകണമെന്ന് തഹ് ലിയ്യ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ ‘റാലി ഇഖ്ബാല്‍ ജം ഗഷനില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഫ്‌ലാഗ് ഓഫ് ചെയ്തു ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരന്നു എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ആകടിംങ്ങ് സെക്രട്ടറി നഷാത്ത് പരവനടുക്കം ഉസാം പള്ളങ്കോട് ഇര്‍ഷാദ് മൊഗ്രാല്‍ ഹമീദ് സി ഐ, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ആസിഫ് ഉപ്പള അസറുദ്ധീന്‍ എതിര്‍ത്തോട് ജാബിര്‍ തങ്കയം റമീസ് ആറങ്ങാടി ഖാദര്‍ ആലൂര്‍ ടിവി കുഞ്ഞബ്ദുല്ല ജാഫര്‍ കല്ലഞ്ചിറ സാദിഖുല്‍ അമീന്‍ സിദ്ധീഖ് മഞ്ചേശ്വരം സവാദ് അംഗടിമുഗര്‍ അനസ് എതിര്‍ത്തോട് നവാസ് കുഞ്ചാര്‍ സര്‍ഫു ചളയംങ്കോട് അഷ്‌റഫ് ബോവിക്കാനം അസറുദ്ധീന്‍ മണിയനോടി റംഷീദ് തോയംമ്മല്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, എം എസ് എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍, ബഷീര്‍ വെളളിക്കോത്ത്, കെ എസ് യു ജില്ല പ്രസിഡന്റ് നോയല്‍, എം ടി പി കരിം, എം, എം പി ജാഫര്‍, എ നജീബ് ., ബദ്‌റുദ്ധീന്‍ കെ കെ., ഷംസുദ്ധീന്‍ കൊളവയല്‍, റൗഫ് ബാവിക്കര, എം ടി പി കരിം, അഡ്വ എന്‍ എ ഖാലിദ്, ഒണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ റാലിയെ അഭിസംഭോദന ചെയ്തു

KCN

more recommended stories