ശനിയാഴ്ച മുതല്‍ ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജൂലൈ 22 ന് രാവിലെ 10.30 ന് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിക്കും.ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീന മുജീബ് അധ്യക്ഷത വഹിക്കും. ചികിത്സ ആവശ്യമുള്ള രോഗികള്‍ സൗജന്യ ചികിത്സാ ക്ലിനിക്ക് പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നഗരസഭാ പരിധിക്കകത്തും പുറത്തുമുള്ള രോഗികള്‍ക്ക് ഈ സേവനം ലഭിക്കും.

ക്ലിനിക്ക് ആദ്യ ഘട്ടത്തില്‍ മാസത്തില്‍ ഒരു ദിവസം, മൂന്നാമത്തെ ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാസര്‍കോട് നഗരസഭ പരിധിയില്‍ മാത്രം 150 ഓളം മന്ത് രോഗികള്‍ക്ക് ചികിത്സ ആവശ്യമുണ്ട്. ജില്ലയില്‍ ഇതിലുമധികം രോഗികള്‍ ചികിത്സ ലഭിക്കാതെ വിഷമിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗികള്‍ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നത.്

KCN

more recommended stories