വാല്‍പ്പാറയില്‍ വാഹനാപകടം;8 മലയാളികള്‍ക്ക് ദാരുണാന്ത്യം,വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം
പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകര്‍. ആളിയാര്‍ ചുരത്തില്‍ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവില്‍ നിന്ന് പത്താം വളവിലേക്ക് മറിയുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു.




