കാസര്‍കോട് പാസ്പോര്‍ട്ട് സേവാ കേന്ദ്രം സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. കേന്ദ്ര മന്ത്രിക്കും കാസറഗോഡ് എം പി ക്കും നിവേദനം നല്‍കി അഷ്റഫ് കര്‍ള.
കാസര്‍കോട് ജില്ലയിലെ പാസ്പോര്‍ട്ട് സേവഞങ്ങള്‍ക്കായി ആശ്രയിക്കുന്ന കേന്ദ്രം അസൗകര്യങ്ങളുടെയും ദുരിതങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു.
നിലവില്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം, പരിമിതമായ സ്ഥലവും സൗകര്യക്കുറവും മൂലം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള, കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ.ഡോ.എസ് ജയശങ്കര്‍, കാസര്‍ഗോഡ് എംപി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാസ്പോര്‍ട്ട് സേവകള്‍ക്കായി എത്തുന്നവര്‍ക്ക് ഇരിക്കാനും വാഹനം പാര്‍ക്ക് ചെയ്യാനുമുള്ള സ്ഥലമില്ലാത്തത്, ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന പ്രശ്നങ്ങള്‍. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഈ സാഹചര്യം കൂടുതല്‍ ദുരിതകരമാണ്.
‘വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് കാസര്‍ഗോട് പാസ്പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിതമായത്. എന്നാല്‍ നിലവിലെ സാഹചര്യം ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍, കേന്ദ്രം സൗകര്യപ്രദമായ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അഷ്റഫ്കര്‍ളപറഞ്ഞു.