.
കാസര്‍കോട് : എസ് ടി യു കൂട്ടായ്മ ജനറല്‍ ആശുപത്രിയിലെ കാഷ്യാലിറ്റിയിലേക്ക് വീല്‍ചെയര്‍ സമ്മാനിച്ചു. സുമനസ്സുകളുടെ സഹായത്തോടെയാണ് എസ് ടി യു വിന്റെ കാരുണ്യ പ്രവര്‍ത്തനം. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണെന്നും സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ള്‍ ജനറല്‍ ആശുപത്രിക്ക് അനുഗ്രഹമാവുകയാണെന്നും ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹ്‌മ്മദ് പറഞ്ഞു.വില്‍ ചെയര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍ക്കാരും നഗരസഭയും ആശുപത്രിക്കായി ഒരുപാട് പദ്ധതികള്‍ ചെയ്തു വരികയാണെന്നും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനാല്‍ നിത്യേന രോഗികളുടെ എണ്ണം കൂടിവരികയാണെന്നും ഇത്തരം സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ സഹായങ്ങളുമായി ഓടിയെത്തുന്നത് അഭിനന്ദനീയമാണെന്നും ഡോ ജമാല്‍ അഹ്‌മ്മദ് പറഞ്ഞു.ഹസീബ് വീല്‍ചെയര്‍ കൈമാറി. നഴ്‌സിംഗ് സുപ്രണ്ട് ലത, ഡപ്യൂട്ടി നഴ്‌സിംഗ് സുപ്രണ്ട് നസീന, റീന ,വിധു, മാഹിന്‍ കുന്നില്‍, ശ്രീധരന്‍സംബന്ധിച്ചു
സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ അനുഗ്രഹമാകുന്നു .എസ് ടി യു ജനറല്‍ ആശുപത്രിക്ക് വീല്‍ ചെയര്‍ സമ്മാനിച്ചു
47
previous post