കാസര്‍കോട് :–
കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഐ.എന്‍ എല്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായിജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഐ എന്‍ എല്‍ കാമ്പയിന്‍ നടത്തി ,പ്രമുഖ എല്‍ ഡി എഫ് നേതാവ് സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു,ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചുസംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യ പ്രാഭാഷണം നടത്തി , ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരുപോലെ എതിര്‍ക്കപെടേണ്ടതാണെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സി എച്ച് കുഞ്ഞമ്പു അഭിപ്രായപ്പെട്ടു കേവലം അധികാരംപിടി ച്ചെടുക്കുന്നതിന് കേരളത്തില്‍ യുഡിഎഫും ബി ജെ പിയുംനടത്തുന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം. കേരളത്തിന് ദുര വ്യാപക ശിഥിലീകരണം ഉണ്ടാകുമെന്നും വഖഫ് വിഷയത്തില്‍ പോലും ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന് കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന്മുഖ്യപ്രഭാഷണം നടത്തിയ കാസിം ഇരിക്കൂര്‍ പറഞ്ഞു,സംസ്ഥാ വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് , സെക്രട്ടറിഎം.എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബര്‍ എം ഇബ്രാഹിം, എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി
സി എം എ ജലീല്‍ , എന്‍ വൈ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം ബെണ്ടിച്ചാല്‍, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ , എന്‍ എം അബ്ദുല്ല, സെക്രട്ടറി ഖലീല്‍ എരിയാല്‍ ,വുമന്‍സ് ലീഗ് ജില്ലാ പ്രസിഡണ്ട് ജമീല ടീച്ചര്‍, വി.കെ ഹനീഫ ഹാജി,മാട്ടുമ്മല്‍ ഹസ്സന്‍ , മുസ്തഫ തോരവളപ്പ്. ഷംസു ദ്ധീന്‍ അരിഞ്ചിര, മമ്മു കോട്ട പുറം,പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, ഷാഹിദ് സി.എല്‍.ഐ.എംസി.സി നേതാക്കളായ ഹനീഫ് തുരുത്തി, അബ്ദുല്‍ റഹിമാന്‍ കളനാട് , സത്താര്‍ കാഞ്ഞിരയില്‍ , തുടങ്ങിയവര്‍ പ്രസംഗിച്ചു.ജനറല്‍ സെകട്ടറി അസീസ് കടപ്പുറം സ്വാഗതവുംസെക്രട്ടറി ശാഫി സന്തോഷ് നഗര്‍ നന്ദിയും പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ഐ.എന്‍ എല്‍ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടന്ന കാമ്പയിന്‍ സി.എച്ച് കുഞ്ഞമ്പുഎം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു……