Home Kasaragod കേന്ദ്രം പറഞ്ഞതനുസരിച്ച് എയിംസിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബജറ്റില്‍ അവഗണന: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം പറഞ്ഞതനുസരിച്ച് എയിംസിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബജറ്റില്‍ അവഗണന: മന്ത്രി വീണാ ജോര്‍ജ്

by KCN CHANNEL
0 comment

കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.

എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

You may also like

Leave a Comment