Home Editors Choice കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ കാഴ്ച പരമിതരുെടെ ഉന്നമനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം മുന്‍മന്തി സി.ടി. അഹമ്മദലി

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ കാഴ്ച പരമിതരുെടെ ഉന്നമനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം മുന്‍മന്തി സി.ടി. അഹമ്മദലി

by KCN CHANNEL
0 comment

ചെമ്മനാട്: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും, മഹല്ലുകളുംകാഴ്ച പരമിതരുെടെ ഉന്നമനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന് മുന്‍മന്തി സി.ടി. അഹമ്മദലി ആവശ്യപ്പെട്ടു അസ്സബാഹ്അസ്സബാഹ് സൊ സൈറ്റി ഫോര്‍ ദി ബൈന്റ് കാസര്‍ഗോഡ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പരിപാടിയോടനുബന്ധിച്ച് നടന്ന എക്‌സിബിഷനില്‍ സൈക്കിള്‍ നിര്‍മ്മാണം, വിവിധ ബ്രെയില്‍ പഠനോപകരണങ്ങള്‍, എബ്രയില്‍ പ്രസിദ്ദീകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. കാഴ്ചപരിമിതരുടെ കലാ വിരുന്നും പരിപാടിയോടനുബന്ധിച്ച നടന്നു ‘ അസ്സബാഹ് സംസ്ഥാന പ്രസിഡന്റ് പി.എ കരീം മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു റിട്ട: ഡി വൈ എസ് പി അബ്ദുറഹീം സി.എ അസ്സബാഹ് സെക്രട്ടറി ഇസ്മായില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുനീര്‍ അടുക്കള, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, അബ്ദുറഹിമാന്‍ ലായിച്ച, വ്യവസായ പ്രമുഖന്‍ മൊയ്തുച്ച, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹംസ ഇരിങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. അസ്സബാഹ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സാദിഖ് നെല്ലിക്കുന്ന് നന്ദി പറഞു. കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം കാഴ്ചപരിമിതരായ സ്ത്രീകളും പുരുഷന്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

You may also like

Leave a Comment