56
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയടിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ലോക റെക്കോര്‍ഡ്. 102 പന്തില്‍ 112 റണ്‍സടിച്ച ഗില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് തികയ്ക്കുന്ന താരമായി. 2019 ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്‍ 50 ഏകദിനങ്ങളില്‍ നിന്നാണ് 2500 റണ്‍സ് പിന്നിട്ടത്.
53 ഏകദിനങ്ങളില്‍ 2500 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് മറികടന്നത്. മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ 25 റണ്‍സായിരുന്നു ഗില്ലിന് റെക്കോര്‍ഡിലേക്ക് വേണ്ടിയിരുന്നത്. ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.