പിലിക്കോട് :
വിദ്യാലയ വര്‍ഷത്തില്‍ കുട്ടികള്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകളും മികവുകളും പൊതു സമൂഹവുമായി പങ്കുവെക്കാനൊരുങ്ങി പൊതു വിദ്യാലയങ്ങള്‍. ഭാഷ, വിഷയ മേഖലകളില്‍ ഓരോ ക്ലാസിലും കുട്ടികള്‍ നേടിയ മികവുകള്‍ പഠനോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിക്കും. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുക.ഓരോ അക്കാദമിക വര്‍ഷവും നേടുന്ന ശേഷികളുടെ അടിസ്ഥാനത്തില്‍ ക്ലാസില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം ,ക്ലാസ് തലം, പൊതു ഇടങ്ങള്‍ എന്നിങ്ങനെയായി കുട്ടികള്‍ അവതരിപ്പിക്കും.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ജില്ലയിലെ മുഴുവന്‍ സ്‌കൂളിലും പഠനോത്സവം പൂര്‍ത്തീകരിക്കും.സമഗ്ര ശിക്ഷ കേരളം കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പoനോത്സവത്തിന് മുന്നോടിയായുള്ള ട്രൈ ഔട്ട് പരിശീലനം ചെറുവത്തൂര്‍ ബി.ആര്‍.സി ലെ ജി.യു.പി എസ് പാടിക്കീലില്‍ നടന്നു.ട്രൈ ഔട്ട് ശില്പശാലയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി പ്രകാശന്‍,കെ . പി രഞ്ജിത്ത്,ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.വി സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍,ഡയറ്റ് ഫാക്കല്‍റ്റി പി അജിതകുമാരി,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രമേശന്‍ പി.വി എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ വിവിധ ബി.ആര്‍. സി കളില്‍ നിന്നായി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍,ട്രെയിനര്‍മാര്‍,ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഇനി പഠനോത്സവ കാലം
36
previous post