27
പയ്യന്നൂര്‍ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി (61) ആണ് മരിച്ചത്
റിയാദ്: ഹൃദയാഘാതത്തെതുടര്‍ന്ന് കണ്ണൂര്‍ സ്വദേശി സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി (61) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ഖമീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. 25 വര്‍ഷമായി ഖമീസില്‍ യമനി പൗരെന്റ പര്‍ദ്ദ ഷോപ്പില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ കാസര്‍കോട് ജില്ലയിലെ കടങ്ങോടാണ് താമസം. ഭാര്യ: ഫാത്തിമ. മക്കള്‍: ഫര്‍സാന, ഫാഹിമി. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബഹയില്‍ ഖബറടക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസി സംഘം നേതാക്കളായ നൗഷാദ്, നിസാര്‍ തുടങ്ങിയവര്‍ സഹായത്തിനുണ്ട്.