ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടോസിലേക്ക്. അവസാന പതിനാല് ഏകദിനങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ടോസ് ജയിക്കാനായിട്ടില്ല. രോഹിത് ശര്‍മ്മ ഏകദിനത്തില്‍ ടോസിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കിപ്പോള്‍ ഒട്ടും കൗതുകമില്ല. കാരണം ടോസും രോഹിത്തും എതിര്‍ദിശയിലായിട്ട് നാളുകള്‍ ഏറെയായി. കൃത്യമായി പറഞ്ഞാല്‍ 2023 നവംബര്‍ 19ന് ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ തുടങ്ങിയതാണ് രോഹിത്തിന്റെ ടോസ് നഷ്ടപ്രയാണം. തുടര്‍ന്നുളള പതിമൂന്ന് മത്സരത്തിലും ടോസിലെ ഭാഗ്യം രോഹിത്തിനൊപ്പം നിന്നില്ല.
ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ടോസ് നഷ്ടമായ നായകനെന്ന നാണക്കേടും ഇതിനിടെ രോഹിത്തിന്റെ തലയിലായി. എന്നാല്‍ ടോസിലെ ദൗര്‍ഭാഗ്യം ഇതുവരെ ഇന്ത്യയുടെ കളിയെ ബാധിച്ചിട്ടില്ലെന്നതാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉള്‍പ്പടെ ടോസ് നഷ്ടമായ 14 മത്സരങ്ങളില്‍ ഒന്‍പതിലും ഇന്ത്യ ജയിച്ചിരുന്നു. നാല് മത്സരങ്ങള്‍ തോറ്റു. ഒരു ടൈ ആയി.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും
31
previous post