മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും ഫൈനലിനെത്തിയിരിക്കുന്നു. ഡല്‍ഹിക്കിത് മൂന്നാം ഫൈനല്‍. ലക്ഷ്യം ആദ്യ കിരീടം. മൂന്ന് സീസണിലും ഫൈനലിലെത്തിയിട്ടും കിരീടം നേടാനായില്ലെന്ന സങ്കടം ഇത്തവണ മറികടക്കണം ടീമിന്. എട്ട് മത്സരങ്ങില്‍ അഞ്ചും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ഡല്‍ഹി സീസണില്‍ കരുത്തരാണെന്ന് പറയാതെ വയ്യ. രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്. ഇരുവരും വയനാട്ടുകാര്‍.
ലീഗില്‍ രണ്ട് തവണ മുംബൈയെ നേരിട്ടപ്പോഴും ജയം ഡല്‍ഹിക്കായിരുന്നു. സീസണില്‍ 300 റണ്‍സെടുത്ത ഓപ്പണല്‍ ഷഫാലി വര്‍മയുടെ ക്യാപ്റ്റന്‍ മെഗ് ലാനിംഗുമാണ് ടീമിന്റെ പ്രതീക്ഷ. ഷഫാലി തകര്‍ത്തടിച്ചാല്‍ ഫൈനലില്‍ ക്യാപിറ്റല്‍സിന് കരുത്താകും. 11 വിക്കറ്റ് വീതമെടുക്ക ശിഖ പാണ്ഡെയും ജെസും ബോളിങ്ങില്‍ ടീമിന് കരുത്താകും. രണ്ടാം കിരീടം ലക്ഷ്യമിടുന്ന മുംബൈ പയ്യെത്തുടങ്ങി ഫുള്‍ ഫോമിലാണിപ്പോല്‍. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ 47 റണ്‍സിന് തോല്‍പിച്ചാണ് മുംബൈയുടെ വരവ്.
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും.
ഇന്ന് വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടം
14