കാസര്‍കോട്: അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിപോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐയെന്നും ഫാസിസ്റ്റ് സര്‍ക്കാര്‍കൊണ്ട് വന്ന നിയമഭേദഗതിക്കള്‍ക്കെതിരെ തെരുവിലിറങ്ങിയതാണ് കേന്ദ്രസര്‍ക്കാറിനെ ചൊടിപ്പിച്ചതും,പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായയമായി ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.അബ്ദുല്‍ജബ്ബാര്‍ പറഞ്ഞു. സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന ഏകശിലാ ഹിന്ദുത്വ രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്,ഇന്ത്യന്‍ജനത അത്അനുവദിക്കില്ല,ജനാധിപത്യവുംസോഷ്യലിസവുംസംരക്ഷിക്കാന്‍ പാര്‍ട്ടിപോരാടും അദ്ദേഹം പറഞ്ഞു എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എംകെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്നാവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാപ്രസിഡന്റ് സിഎ സവാദ് അധ്യക്ഷതവഹിച്ചു സോഷ്യല്‍ ജസ്റ്റീസ് ഫോറം ചെയര്‍മാന്‍ സുബൈര്‍ പടുപ്പ്,വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി യൂസുഫ് ചെമ്പരിക്ക,സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്യദീന്‍,വിമന്‍ഇന്ത്യ ജില്ലാ പ്രസിഡന്റ് നജ്മ റഷീദ്,എസ്ഡിപിഐ ജില്ലാ ട്രഷറര്‍ ആസിഫ്ടിഐ സംസാരിച്ചു ജില്ലാ ജനറല്‍സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു
ഏകശീലാ മതരാഷ്ട്രമാക്കാന്‍ ഇന്ത്യന്‍ജനത അനുവദിക്കില്ല: കെ.കെ.അബ്ദുല്‍ജബ്ബാര്‍
35
previous post