45
ഉദുമ ഗ്രാമപഞ്ചായത്ത് സ്‌നേഹാലയ buds സ്‌കൂള്‍ കുട്ടികളുടെ തൊഴില്‍ പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മി അവര്‍കള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി. സൈനബ അബൂബക്കര്‍,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ബീവി അഷ്റഫ്, വാര്‍ഡ് മെമ്പര്‍ ബിന്ദു, icds സൂപ്പര്‍വൈസര്‍ ശ്രീമതി. രമ, പരിശീലക ശ്രീമതി. രമ, പ്രിന്‍സിപ്പാള്‍ അമ്പിളി, ടീച്ചര്‍ അഖില എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ യൂണിറ്റിന് ‘inspire ‘ എന്ന് നാമകരണവും നല്‍കി.
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള അമ്മമാരുടെ ജ്യൂട്ട് ബാഗ്, ഫയല്‍ നിര്‍മാണ യൂണിറ്റായ quality ജ്യൂട്ട് bags and files നിര്‍മിതികളുടെ പ്രദര്‍ശനവും നടത്തി.