ഒരുമയോടെ ഓണം’ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ ബ്രോഷര്‍ മൊയ്‌നുദ്ദീന്‍ കെ.കെ. പുറം പ്രകാശനം ചെയ്തു

?കാസര്‍കോട് : കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയായ ‘ഒരുമയോടെ ഓണം 2026’-ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
ജീവകാരുണ്യ-വ്യവസായ രംഗത്തെ പ്രമുഖനായ മൊയ്‌നുദ്ദീന്‍ കെ. കെ. പുറം തളങ്കരയാണ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചത്.

?ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. അത്തപ്പൂക്കളം, വിവിധ കലാമത്സരങ്ങള്‍, അനുമോദന ചടങ്ങുകള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

?ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള സ്വാഗതം ആശംസിച്ചു.
?വൈസ് പ്രസിഡന്റ് ഉഷ അര്‍ജുന്‍, സ്ഥിരം സമിതി അധ്യക്ഷ മറിയ മാഹിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സകീന ഗോവ, അസ്മിന ഹബീബ്, സഫീന, ഷാഹിദ മജീദ് തെരുവത്ത്, അര്‍ജുന്‍ തായലങ്ങാടി, ഷാനീ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top